സഹനമാണ് ഇസ്ലാം
രാത്രിയേറെ
പിന്നിട്ടിരിക്കുന്നു. തെരുവുകൾ ശാന്തം. ജനങ്ങൾ സുഖനിദ്ര ആസ്വദിക്കുന്ന സമയം. ഒരു
കള്ളൻ ഇമാം മാലിക് ബിൻ ദിനാർ(റ)യുടെ വീട്ടിന്റെ മതിൽ
ചാടുകയും എളുപ്പത്തിൽ വീടിന്റെ അകത്തേക്ക് ചാടുയും ചെയ്തു. വീട്ടിൽ കയറിയ കള്ളന്
കാക്കാൻ പറ്റിയ വിലപിടിപ്പുള്ള ഒന്നും കാണാൻ സാധിച്ചില്ല. ഇമാം അവറുകൾ
നിസ്കാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു. താൻ തനിച്ചല്ലെന്ന് അറിഞ്ഞ ഇമാം
പെട്ടന്ന് തന്നെ നിസ്കാരം അവസാനിപ്പിക്കുകയും കള്ളന്റെ ഭാഗത്തേക്കു നോക്കുകയും ചെയ്തു. ഇമാം കള്ളനെ
കണ്ടു.
ഒരു വിറയലോ പേടിയോ കാണിക്കാതെ ശാന്തനായി കള്ളനെ അനുമോദിക്കുകയും സ്നേഹത്തോടെ
കള്ളനോട് ഇപ്രകാരം പറയുകയും ചെയ്തു, "പ്രിയ സുഹൃത്തേ, അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരട്ടെ. നിങ്ങൾ എന്റെ വീട്ടിൽ പ്രവേശിച്ചു പക്ഷെ
വിലപിടിപ്പുള്ള ഒന്നും കാണാൻ സാധിചില്ല, അതിനാൽ നിങ്ങൾ
വല്ല ഉപകാരമുള്ളത് എടുക്കാതെ പോവുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല
ഇമാം തൊട്ടടുത്തുള്ള റൂമിലേക്ക് പോവുകയും ഒരു കലം നിറയെ
വെള്ളം കൊണ്ടുവരികയും ചെയ്തു. ഇമാം കള്ളന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്
പറഞ്ഞു: "നീ വുളൂ എടുത്ത് രണ്ട് റകഅത്ത് നിസ്കരിക്കുക, അങ്ങനെയാണെങ്കിൽ അതായിരിക്കും നിനക്ക് കിട്ടിയ ഏറ്റവും വലിയ നിതി.
ഇമാം
മാലിക്(റ)ന്റെ പെരുമാറ്റ
ത്താലും വാക്കുകളാലും കള്ളൻ നിസാരനായി, കള്ളൻ ഇമാമിനോട്,പറഞ്ഞു "അതെ തീർച്ചയായും അതുതന്നെയാണ് ഏറ്റവും നല്ല ഉപഹാരം"
അങ്ങനെ വുളൂ എടുത്ത് രണ്ട് റകഅത് നിസ്കരിച്ച കള്ളൻ ഇമാമിനോട് പറഞ്ഞു, "മാലികെ, ഞാൻ ഇവിടെ കുറച്ചു നേരം കൂടി നിൽകട്ടെ?, എനിക്ക് രണ്ടു റകഅത്ത് കൂടി
നിസ്കരിക്കണം".
മാലിക്(റ)
പറഞ്ഞു, "അള്ളാഹു എത്രത്തോളം നിസ്കാരങ്ങൾ നിനക്ക്
നിർവഹിക്കാൻ വിദിക്കുന്നുവോ അത്രത്തോളം നിർവഹിക്കാൻ നീ ഇവിടെ താമസിച്ചോളു".
കള്ളൻ രാത്രി
മുഴുവനും മാലിക്(റ)ന്റെ വീട്ടിൽ തങ്ങി. പ്രഭാതം വരെ നിസ്കരിച്ചു കൊണ്ടേയിരുന്നു.
മാലിക് (റ) പ്രഭാതത്തിൽ അദ്ദേഹത്തോട് പറഞ്ഞു, "ഇപ്പോൾ നീ
പൊക്കൊളു, നിനക്ക് നല്ലത് വരട്ടെ".
പക്ഷെ
പോകുന്നതിനു പകരം കള്ളൻ ഇമാമിനോട് പറഞ്ഞു, "ഞാൻ ഇന്നും നിങ്ങളുടെ കൂടെ താമസിക്കട്ടെ,
ഞാൻ നോമ്പ്
നോക്കാൻ നിയ്യത്ത് വെച്ചിട്ടുണ്ട്".
"താങ്കൾക്ക്
ഇഷ്ടമുള്ളത് വരെ ഇവിടെ നിന്നോളൂ", മാലിക് (റ)
പറഞ്ഞു.
അങ്ങനെ പകൽ
സമയങ്ങളിൽ നോമ്പും രാത്രി സമയങ്ങളിൽ നിസ്കാരവുമായി ദാരാളം ദിവസങ്ങളോളം മാലിക് (റ)
കൂടെ അദ്ദേഹം താമസിച്ചു. അവസാനം പോകാൻ ഉദ്ദേശിച്ചപ്പോൾ, മാലിക് (റ)നോട് പറഞ്ഞു,
"മാലികെ, ഞാൻ എന്റെ തിന്മകളെയും എന്റെ മുൻ കഴിഞ്ഞ ജീവിതശൈലിയെയും പശ്ചാത്തപിക്കാൻ
ഞാനൊരു ഉറച്ച ദൃഢനിശ്ചയം എടുത്തിരിക്കുന്നു".
മാലിക്(റ)
പറഞ്ഞു, "അത് അല്ലാഹുവിന്റെ കരങ്ങളിലാണ്".
അങ്ങനെ ആ വെക്തി
തന്റെ പഴയ ശൈലികളൊക്കെ ഒഴിവാക്കികൊണ്ട് അല്ലാഹുവിനെ അനുസരിച്ചു കൊണ്ടുള്ള നേരായ
മാർഗത്തിൽ ജീവിതം ചിലവഴിച്ചു. പിന്നീട് ഒരിക്കൽ അദ്ദേഹം വേറൊരു കള്ളനെ
കണ്ടുമുട്ടുകയുണ്ടായി, ആ കള്ളൻ അദ്ദേഹത്തോട് ചോദിച്ചു, "ഇപ്പോഴും നീ നിന്റെ സമ്പാദ്യം കണ്ടത്തിയില്ലേ?".
മറുപടിയായി അദ്ദേഹം പറഞ്ഞു, "സുഹൃത്തേ, ഞാൻ കണ്ടെത്തിയത് മാലിക് ബിൻ ദിനാറിനെയാണ്.
അവരിൽ നിന്നും കക്കാനാണ് ഞാൻ പോയത്, പക്ഷെ അദ്ദേഹം
എന്റെ ഹൃദയത്തെ കവർന്നു. ഞാൻ അള്ളാഹുമായി ബന്ധപ്പെട്ടവനാണന്നും
ഞാൻ അവന്റെ
കാരുണ്യത്തിന്റെയുണ്ട് പൊറുക്കലിന്റെയും വാതിൽക്കൽ നിൽക്കുന്നവനാണന്നും എന്നെ
ബോധ്യപ്പെടുത്തി, അവസാനം എനിക്ക് മാലികിന്റെ അല്ലാഹുവിനോടുള്ള
അനുസരണയും അടിമകളോടുള്ള സ്നേഹവും കരസ്ഥമായി.

0 Comments
Post a Comment